air-india-flight

മുംബയ്: മുംബയ് എയർപ്പോർട്ടിൽ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർ പണിമുടക്കി. ദീപാവലിയോടനുബന്ധിച്ച് കിട്ടേണ്ടിയിരുന്ന ബോണസ് വൈകുന്നതിനെ തുടർന്നാണ് എയർ ഇന്ത്യ ജീവനക്കാർ സമരത്തിൽ പ്രവേശിച്ചത്. ഏകദേശം 400 ഓളം തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.

ഗ്രൗണ്ട് സ്റ്റാഫ് ഒഫ് എർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവ്വീസ് (എ.ഐ.എ.ടി.എസ്.എൽ)​ ജീവനക്കാരാണ് യാത്രക്കാരുടെ ചെക്കിംഗും ലോഡിംഗ് അൺലോഡിംഗ്,​ കാർഗോ,​ ക്ലീനിംഗ് പോലുള്ള ജോലികൾ ചെയ്തു വരുന്നത്. ഇവർ പണിമുടക്കിയതോടെ വിമാന സർവ്വീസുകളുടെ സമയക്രമങ്ങൾ പ്രതിസന്ധിയിലായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു ജീവനക്കാർ സമരം ആരംഭിച്ചത്. ഇത് കാരണമായി സ്വദേശത്ത് നിന്നും വിദേശത്തുനിന്നുമെത്തുന്നതും പോകേണ്ടതുമായ വിമാനസർവ്വീസുകൾ വൈകുകയാണ്. എന്നാൽ എയർ ഇന്ത്യയുടെ സർവ്വീസ് ബുക്ക് ചെയ്തവരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.