നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ നഷ്ടം ബി.ജെ.പിയിൽ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് വഴിയാണ് ചെന്നിത്തലയുടെ രുക്ഷ വിമർശനം. ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ ആയ ജിൻ ഡ്രൈസെ ആയിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലെ യു.പി.എ സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ ഇന്ത്യൻസാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളർച്ച നിലനിർത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. നിരോധിച്ച നോട്ടുകളിൽ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി. നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവിൽ നിന്ന് നൂറ്റമ്പതോളം പേർ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാർക്ക് തൊഴിൽ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴിൽശാലകൾ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാണെന്നും രമേശ് ചെന്നിത്തല പറയുന്നു. നോട്ട് നിരോധനം നടത്തിയതിന്റെ രണ്ടാം വാർഷികത്തിൽ തന്നെ ഇത്തരമൊരു വിമർശനവുമായി ചെന്നിത്തല വന്നതും ശ്രദ്ദേയം.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ ആയ ജിൻ ഡ്രൈസെ ആയിരുന്നു. ഡോ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ ഇന്ത്യൻസാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളർച്ച നിലനിർത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. നിരോധിച്ച നോട്ടുകളിൽ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി. നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവിൽ നിന്ന് നൂറ്റമ്പതോളം പേർ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാർക്ക് തൊഴിൽ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴിൽശാലകൾ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട്നിരോധനം കൊണ്ട് രാജ്യത്തിനു ഉണ്ടായ നഷ്ടം ബിജെപിയിൽ നിന്നും ഈടാക്കണം.