1. ലൈംഗിക ആരോപണം നേരിടുന്ന പി.കെ ശശി എം.എൽ.എയ്ക്ക് വീണ്ടും കുരുക്ക്. എം.എൽ.എയ്ക്ക് എതിരെ കേന്ദ്ര നേൃത്വത്തിന് വീണ്ടും പരാതി നൽകി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്. സംഭവത്തിൽ പാർട്ടി തല അന്വഷണം അട്ടിമറിക്കുന്നു എന്ന് ആരോപണം. പരാതിയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നതായും യുവതി. ഉന്നതരാണ് ഇതിന് പിന്നിലെന്നും ആരോപണം. പി.കെ ശശിയുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ആണ് വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നൽകിയത്
2. ശശി കേന്ദ്ര കമ്മിറ്റി നേതാവുമായി രഹസ്യ ചർച്ച നടത്തി. ആരോപണ വിധേയൻ ഇപ്പോഴും പാർട്ടിയിൽ സജീവമെന്നും അന്വേഷണ കമ്മിഷൻ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും സീതാറാം യെച്ചൂരിക്ക് നൽകിയ കത്തിൽ പരാതിക്കാരി. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വൈകിപ്പിക്കാൻ ശ്രമമെന്നും ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ ആരോപണം
3. നെയ്യാറ്റിൻകര സ്വദേശി സനലിന്റെ കൊലപാതകത്തിൽ പൊലീസിന്റെ അനാസ്ഥ പുറത്ത്. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു. അപകടത്തിന് ശേഷം സനൽ അരമണിക്കൂർ റോഡിൽ കിടന്നെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടം എസ്.ഐയെ അറിയിച്ചത് പ്രതിയായ ഡിവൈ.എസ്.പി. സംഭവ സ്ഥലത്ത് എസ്.ഐക്ക് ഒപ്പം എത്തിയത് പറാവുകാരൻ മാത്രം എന്നും റിപ്പോർട്ട്
4. പൊലീസിന്റെ വീഴ്ചയിൽ ഐ.ജിയോട് വിശദീകരണം തേടി റൂറൽ എസ്.പി. രാത്രി 9.45ന് അപകടം നടന്നതിന് ശേഷം സനലിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് 11.05ന്. ആംബുലൻസ് സ്റ്റേഷനിൽ കയറ്റിയില്ലെന്ന് എസ്.ഐയുടെ വിശദീകരണം. സംഭവ ശേഷം അര മണിക്കൂർ പ്രതിയായ ഡി.വൈ.എസ്.പിയുടെ ഫോൺ സജീവമായിരുന്നു. സംഭവത്തിൽ റൂറൽ എസ്.പിയുടെ ഭാഗത്തും വീഴ്ച ഉണ്ടായതായി വിലയിരുത്തൽ
5. കൊലപാതക കേസ് അന്വേഷിക്കുന്ന കാര്യത്തിലും തീരുമാനം ആയി. ക്രൈംബ്രാഞ്ച് എസ്.പി അന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. ഡിവൈ.എസ്.പിക്ക് കുരുക്കായി ഇന്റലിജൻസ് റിപ്പോർട്ടും. ഗുരുതര ആരോപണം നേരിടുന്ന ഹരികുമാർ അടക്കം രണ്ട് ഡിവൈ.എസ്.പിമാരെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ റിപ്പോർട്ട് നൽകിയിരുന്നു എന്ന് ഇന്റലിജൻസ്. എന്നാൽ റിപ്പോർട്ടുകൾ കിട്ടിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
6. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് അണുബാധ ഉണ്ടായ വയനാട് എം.പി എം.ഐ ഷാനവാസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു. കഴിഞ്ഞമാസം 31 ന് ആണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വയനാട് എം.പി ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
7. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ്. രണ്ടാം വാർഷികത്തിൽ പ്രതിപക്ഷ പാർട്ടികൾ കരിദിനം ആചരിക്കുമ്പോൾ, നവംബർ എട്ടിനെ കള്ളപ്പണ വിരുദ്ധ ദിനമായി പ്രഖ്യാപിച്ച് ബി.ജെ.പി. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് സമാനമായി ഇന്ന് രാത്രി മാദ്ധ്യമങ്ങളിലൂടെ മോദി രാജ്യത്തോട് മാപ്പ് പറയണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം
8. നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂടി,സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായി തുടങ്ങിയ അവകാശ വാദങ്ങളാണ് ഇപ്പോൾ കേന്ദ്രത്തിനുള്ളത്. എന്നാൽ അതു പോലും സുസ്ഥിരമല്ലെന്നാണ് ആർ.ബി,ഐ കണക്ക്. പ്രത്യക്ഷ നികുതി അടവ് വർധിച്ചപ്പോൾ തന്നെ വരുമാനം വെളിപ്പെടുത്താത്തവരുടെ എണ്ണം കൂടിയെന്ന് റിസർവ് ബാങ്ക് തന്നെ പറയുന്നു. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കിൽ തിരിച്ചെത്തി എന്നാണ് ആർ.ബി.ഐ കഴിഞ്ഞ ആഗസ്റ്റിൽ പുറത്ത് വിട്ട മറ്റൊരു കണക്ക്. കള്ളപ്പണം കയ്യിലുള്ളവർ ബാങ്കിലെത്തില്ലെന്ന സർക്കാർ വാദമായിരുന്നു ഇതോടെ പൊളിഞ്ഞത്
9. 2016 നെ അപേക്ഷിച്ച് നോട്ടിടപാട് കഴിഞ്ഞ മാസം 9.5 ശതമാനം വർധിച്ചെന്ന് റിസർവ് ബാങ്ക് പറയുന്നു. കള്ളപണം പിടിക്കാൻ എന്ന പേരിൽ 2016 നവംബർ എട്ടിന് രാത്രിയാണ് രാജ്യത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ നിരോധിച്ചത്
10. തിരഞ്ഞെടുപ്പിന് പിന്നാലെ യു.എസ് അറ്റർണി ജനറൽ ജെഫ് സെഷൻസിനെ പുറത്താക്കി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത പ്രസിഡന്റ് പുറത്തുവിട്ടത്. 2016 ലെ തിരഞ്ഞെടുപ്പ് കാലഘട്ടത്ത് റഷ്യൻ ഇടപെടലിൽ നിന്നും വിട്ടുനിന്നതിന്റെ പേരിൽ കടുത്ത അധിക്ഷേപങ്ങൾ നേരിട്ടയാളായിരുന്നു ജെഫ് സെഷൻസ്. പ്രസിഡന്റുമായുള്ള ഈ അഭിപ്രായ വ്യത്യാസങ്ങളാണ് സെഷൻസിന്റെ രാജിക്ക് വഴിയൊരുക്കിയത്. രാജ്യത്തിന്റെ പുതിയ അറ്റർണി ജനറലായി മാത്യു.ജി.വിറ്റേക്കറെ ചുമതല പെടുത്തിയതായും ട്രംപ് അറിയിച്ചു.