നെടുമങ്ങാട്: ബസ് യാത്രക്കിടെ 17 കാരിയെ തടവിയ 39 കാരൻ അകത്തായി. തിരുവനന്തപുരം വിതുര ശാന്തി നഗർ സ്വദേശിയായ രവിചന്ദ്രനെയാണ് (39) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് നിന്ന് വിതുരയിലേക്ക് വരികയായിരുന്ന ബസിൽ പെൺകുട്ടിയുടെ സീറ്റിൽ ഇരുന്ന ഇയാൾ കുട്ടിയെ ശല്യപ്പെടുത്തിയശേഷം തടവുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇയാളെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.