സർക്കാരിന് പിന്നാലെ പ്രേക്ഷകരെ ആവേശത്തിലാക്കി സൂര്യയുടെ എൻ.ജി.കെ യുടെ രണ്ടാമത്തെ പോസ്റ്ര‍ർ.താനാ സേർന്ത കൂട്ടം, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രമാണ് 'എൻ.ജി.കെ' ആയിരത്തിലൊരുവൻ,​ ഇരണ്ടാം ഉലകം,​ മയക്കം എന്ന,​ എന്നീ ചിത്രങ്ങളുടെ സംവിധായകനായ സെൽവരാഘവൻ ഒരുക്കുന്ന ചിത്രമാണ് എൻ.ജി.കെ. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം ഡ്രീം വാരിയ‍ർ പിക്ചേഴ്സിന്റെ ബാനറിൽ ആർ.പ്രഭു,​ ആർ.പ്രകാശ് ബാബു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്

Happy Diwali..!! 🔥 #NGK pic.twitter.com/5IupIOm8Ar

— S.R.Prabhu (@prabhu_sr) November 6, 2018


ദീപാവലി ആശംസകൾക്കൊപ്പമാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റ‌ർ എത്തിയത്. നേരത്തെ ദീപാവലിക്ക് റിലീസാകുമെന്നായിരുന്നു റിപ്പോർട്ട്. ഷെഡ്യൂളുകൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ചിത്രീകരണം നീണ്ട് പോകുകയായിരുന്നു. ചിത്രത്തിൽ സായി പല്ലവി,​ രാകുൽ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാരായെത്തുന്നത്. റിലയൻസ് എന്റർടെയിൻമെന്റാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മുൻപ് ചിത്രത്തിന്റെ പേരിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പേരിന്റെ പൂർണ്ണ രൂപം പുറത്ത്‌ വിടുകയായിരുന്നു അണിയറക്കാ‍ർ. എൻ.ജി.കെ അഥവാ 'നന്ദ ഗോപാലൻ കുമാരൻ' എന്നാണ് ടൈറ്റിലിന്റെ പൂർണ്ണ രൂപം.