brazil

ബ്രസീലിയ: ബ്രസീലിൽ ഏറെ ആരാധകരുള്ള ഒരു സൗന്ദര്യമത്സരമുണ്ട്. പക്ഷേ, മുഖസൗന്ദര്യത്തേക്കാൾ നിതംബസൗന്ദര്യമാണ് പരിഗണിക്കുന്നതെന്ന് മാത്രം. അങ്ങനെയൊരു മത്സരവേദിയിൽ ഫലപ്രഖ്യാപനത്തിനുശേഷം മത്സരാർത്ഥികൾ തമ്മിൽ നടന്ന അടിപിടിയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ നിതംബം മാത്രമാണ് ഒറിജിനലെന്നും ബാക്കിയുള്ളവരുടേത് സിലിക്കോൺ നിറച്ചതാണെന്നും അവകാശപ്പെട്ട് കടന്നുവന്ന യുവതി ജേതാവായ യുവതിയുടെ റിബൺ വലിച്ച് കീറിയതോടെയാണ് രംഗം വഷളായത്.

സാവോപോളോയിലെ ക്ലബ് ഈസിയിലായിരുന്നു മിസ് നിതംബം മത്സരത്തിന്റെ ഫലപ്രഖ്യാപനം. വേദിയിൽ മത്സരാർത്ഥികൾ നിരന്നുനിൽക്കെ റൊറെയ്മ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എലൻ സന്റാനെയെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്കുള്ള റിബൺ എലനെ അണിയിക്കുകയും ചെയ്തു. പെട്ടെന്ന് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലീന ഊവ കടന്നുവന്ന് ബഹളംവയ്ക്കുകയും എലന്റെ റിബൺ കീറിക്കളയുകയും ചെയ്യുകയായിരുന്നു. എലന്റെ നിതംബം സിലിക്കോൺ നിറച്ചതാണെന്നും മത്സരാർത്ഥികളിൽ തന്റേതുമാത്രമാണ് യഥാർത്ഥ നിതംബമെന്നും പറഞ്ഞായിരുന്നു അലീന ബഹളമുണ്ടാക്കിയത്. ഫലം അട്ടിമറിച്ചാണ് എലനെ വിജയിയാക്കിയതെന്നും അലീന ആരോപിച്ചു. ഫൈനലിനു മുമ്പ് നടന്ന പബ്ലിക് വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് അലീനയായിരുന്നു.

എന്നാൽ, തന്റെ റിബൺ വലിച്ചെടുത്തെങ്കിലും തന്നിൽനിന്ന് കിരീടം തട്ടിപ്പറിക്കാൻ അലീനയ്ക്ക് കഴിയില്ലെന്നായിരുന്നു എലന്റെ പ്രതികരണം. തന്റെ നിതംബമാണ് ഏറ്റവും ആകൃതിയുള്ളതെന്നും അതുകൊണ്ടാണ് താൻ വിജയി ആയതെന്നും പറഞ്ഞ എലൻ, അലീനയുടേത് നിരാശകൊണ്ടുണ്ടായ പ്രതിഷേധമാണെന്നും തിരിച്ചടിച്ചു.