മോസ്‌കോ: ആദ്യഭർത്താവിനെ ക്രൂരമായി കുത്തിപ്പരിക്കേല്പിച്ചതിനുശേഷം ആ ചിത്രം പകർത്തി കൂട്ടുകാർക്ക് അയച്ചുകൊടുത്തു. എന്നിട്ടൊരു അടിക്കുറിപ്പും. ''ഇതു കണ്ടിട്ട് ഞാനൊരു മൃഗമാണെന്ന് തോന്നുന്നില്ലേ?' റഷ്യയിലാണ് സംഭവം. ഓൾഗ വോറി എന്ന 25 വയസുകാരിയാണ് മുൻ ഭർത്താവ് ഒലെഗ് സ്മിർനോവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. പിന്നീട് പൊലീസ്പിടിയിലായപ്പോൾ മദ്യലഹരിയിൽ ഒലെഗ് തന്നെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ആത്മരക്ഷാർത്ഥമാണ് താനയാളെ കുത്തിപ്പരിക്കേല്പിച്ചതെന്നുമാണ് ഓൾഗ പറഞ്ഞ വിശദീകരണം.
എന്നാൽ, ഓൾഗയും ഒലെഗും മദ്യലഹരിയിലായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഒലെഗിന്റെ വയറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുമായുള്ള ബന്ധത്തിൽ ഓൾഗയ്ക്ക് രണ്ടുവയസുള്ള ഒരു കുട്ടിയുമുണ്ട്.