ന്യൂയോർക്ക്: ഭാര്യ ഭർത്താവിന്റെയോ ഭർത്താവ് ഭാര്യയുടെയോ വിവാഹേതര ബന്ധങ്ങൾ കൈയോടെ പിടിക്കുന്നത് ഇപ്പോൾ അത്രവലിയ വാർത്തയൊന്നുമല്ലാതായിക്കഴിഞ്ഞു. പക്ഷേ, ഒരു വർഷംമുമ്പ്, ഗർഭിണിയായ താൻ ഭർത്താവിന്റെ രഹസ്യബന്ധം ബുദ്ധിപൂർവം കണ്ടുപിടിച്ചതിനെക്കുറിച്ചിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടാമത് താൻ ഗർഭിണിയായിരുന്ന സമയത്താണ് തന്റെ ഭർത്താവ് തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി ബന്ധം ആരംഭിച്ചതെന്നാണ് യുവതി ഫേസ്ബുക്കിൽ പറഞ്ഞിരിക്കുന്നത്. മകളുടെ സ്‌കൂളിലെ അദ്ധ്യാപിക ക്ലാരിസുമായി ഭർത്താവ് നാഥന് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം തനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെയായിരുന്നുവെന്നും യുവതി പറയുന്നു.
''എനിക്ക് സുഖമില്ലാതിരുന്നതുകൊണ്ട് മകൾ മെലഡിയെ സ്‌കൂളിൽ കൊണ്ടുപോയിരുന്നതും കൊണ്ടുവന്നിരുന്നതും ഭർത്താവായിരുന്നു. ഇപ്പോഴത്തെ ടീച്ചർമാരൊക്കെ പഴയതുപോലല്ല, എന്ന ഭർത്താവിന്റെ തമാശകലർന്ന കമന്റാണ് എനിക്ക് സംശയമുണ്ടാക്കിയത്. പിന്നീട് അവർ നാഥന് അയച്ച ഇമെയിൽ ഞാൻ കണ്ടു. കംപ്യൂട്ടറുകളെക്കുറിച്ചായിരുന്നു മെയിലെങ്കിലും അതിൽ നാഥന്റെ കാറിന്റെ ഉൾവശത്തെക്കുറിച്ചും എഴുതിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ മകളെ വിളിക്കാൻ പോകുമ്പോൾ ടീച്ചറെ കണ്ടെന്നും കാറിൽ കയറ്റിയെന്നുമായിരുന്നു നാഥന്റെ മറുപടി. പിന്നീടൊരിക്കൽ മകളെ വിളിക്കാൻ ഞാനാണ് പോയത്. അന്ന് വെറുതെ ക്ലാരിസിന്റെ മുറിവരെ പോകാമെന്ന് കരുതിയാണ് അങ്ങോട്ടുചെന്നത്.
പക്ഷേ, കണ്ടത്, നാഥനും ആ സ്ത്രീയുംകൂടി പരസ്പരം പുണർന്ന് ചുംബിച്ചുനിൽക്കുന്നതാണ്. നീ കണ്ടില്ലേ, നീ ക്ഷമിക്കണം എന്നായിരുന്നു നാഥനപ്പോൾ എന്നോട് പറഞ്ഞത്. ക്ലാരിസിനെ വിവാഹം കഴിച്ചെന്നും പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് അന്നയാൾ വീടുവിട്ടിറങ്ങി. അതുകഴിഞ്ഞിട്ടിപ്പോൾ ഒരു വർഷമായി. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പക്ഷേ, അന്നയാൾ ചെയ്തത് ഇപ്പോഴും ക്ഷമിക്കാൻ എനിക്ക് പറ്റിയിട്ടില്ല. ' യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ പോകുന്നു.