sokatra-island

സന: അറബിക്കടലിൽ യെമെന് താഴെയായി സോക്കട്ര എന്നൊരു വിചിത്ര ദ്വീപുണ്ട്. പണ്ടെപ്പഴോ അന്യഗ്രഹ ജീവികൾ ഇവിടെ താമസിക്കുകയും പിന്നീട് മനുഷ്യജീവികൾ പെരുകിയപ്പോൾ അവർ സ്വന്തം നാട് ഉപേക്ഷിച്ചു പോയതാണെന്ന് ഒക്കെ തോന്നുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ എഴുനൂറോളം ചെടിവർഗങ്ങൾ ലോകത്ത് മറ്റെങ്ങുമില്ല. നീലക്കടലും കുള്ളൻ മരങ്ങളും വലിയ കൂൺ പോലത്തെ മരങ്ങളും പളുങ്ക് കല്ലുകൾ നിറഞ്ഞ തീരവും ഗുഹകളും എല്ലാമുള്ള മരുദ്വീപ്. ലൈഫ് ഒഫ് പൈ സിനിമയിലെ വിചിത്ര ലോകവുമായി ചെറിയ സാദൃശ്യവുണ്ട്.

ഈയടുത്ത കാലത്തായി ഈ ദ്വീപ് വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നിൽ മറ്റൊരു കാരണമാണുള്ളത്. ഇവിടെ ധാരാളമായുള്ള ചുണ്ണാമ്പ് കല്ലുകൾ സിമന്റ് ഉണ്ടാക്കാൻ വളരെ നല്ലതാണ് , അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള വ്യവസായികൾ ഈ ദ്വീപിനെ കണ്ണുവെച്ചിരുന്നു. എന്നാൽ ധാരാളം പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടിട്ടാണ് ഈ ''അറേബ്യൻ രത്നം' രക്ഷപ്പെട്ടത്. യെമൻ ഇവിടെയിപ്പോൾ ധാരാളം ടൂറിസം പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്.