ak-balan

പാലക്കാട്: എം.എൽ.എ പി.കെ. ശശിക്കെതിരെ പീഡനാരോപണം നടത്തിയ യുവതി പരാതിയുമായി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപ്പിച്ചതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നേരെ ക്ഷുഭിതനായി മന്ത്രി എ.കെ. ബാലൻ. പരാതിയെ പറ്റി അറിയില്ല എന്ന് ആദ്യം പറഞ്ഞ മന്ത്രി പിന്നീട് പരാതി കാണിച്ചാൽ പ്രതികരിക്കാമെന്നായി. എന്നാൽ പരാതി കാണിച്ചപ്പോൾ പരാതിക്കാരിയുടെ പേരെവിടെ എന്ന് ചോദിച്ച മന്ത്രി മേൽവിലാസമില്ലാത്ത കത്തിനോട് പ്രതികരണമില്ലായെന്ന് ക്ഷുഭിതനായി പറഞ്ഞു.

എന്തെങ്കിലും കൊണ്ടു വന്നാൽ പ്രതികരിക്കാനാകില്ല. പരാതിക്കാരി കൊടുത്ത കത്ത് കാണിച്ചു തരാമെന്നാണ് പറഞ്ഞതെന്നും ബാലൻ പറഞ്ഞു. എന്നാൽ ഈ സംഭവത്തിന്മേലുള്ള അന്വേഷണ റിപ്പോർട്ട് വൈകില്ല എന്നും മന്ത്രി കൂട്ടി ചേർത്തു.