മുംബയ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റെയും, ഫൈസാബാദിന്റെയും പേരുകൾ മാറ്റിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുകയാണ്. ഔറംഗബാദിന്റെ പേര് 'സംഭോജി നഗർ' എന്നും ഒസ്മാനിയബാദിന്റെ പേര് 'ധരശിവ്' എന്നാക്കി മാറ്റണമെന്നുമാണ് ആവശ്യം.
മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്നുള്ളത് പുതിയ ആവശ്യമല്ലെന്നും ശിവസേന നേതാവ് മനീഷ കായന്ദേ അഭിപ്രായപ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസ്സും ബി.ജെ.പി യും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ല മനീഷ ആരോപിച്ചു. അഹമ്മദാബാദിന്റെ പേര് കർണ്ണാവതി എന്നാക്കിമാറ്റുമെന്ന് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.