കണ്ണൂർ: എൻ.ഡി.എയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കല്ലേറ്. എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻ പിള്ള സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പയ്യന്നൂർ കാലിക്കടവിൽ വച്ച് കല്ലേറുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര പയ്യന്നൂരിലേക്ക് പ്രവേശിക്കുന്നത്.
എൻ.ഡി.എ സംസ്ഥാന ചെയർമാൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയും സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്നാണ് കാസർകോട് മധൂർ ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ചത്.കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്. ആദ്യ ദിവസത്തെ പര്യടനം ഇന്ന് പയ്യന്നൂരിൽ അവസാനിക്കും. വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന രഥയാത്ര ഈ മാസം 13ന് പത്തനംതിട്ടയിൽ അവസാനിക്കും.