pinaray-

തൃശൂർ ∙ ശബരിമല വിഷയത്തിൽ പേരിൽ തെക്കുനിന്നും വടക്കുനിന്നും രണ്ടുകൂട്ടർ ആരംഭിച്ച രഥയാത്രകൾ എവിടെവച്ച് ഒന്നാവും എന്നുമാത്രം നോക്കിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ എൽ.ഡി. എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി യോഗം ഉദ്ഘാടനം ചെയ്യവേയാണു കോൺഗ്രസിന്റെയുും ബി.ജെ.പിയുടെയും ജാഥകൾക്കെതി

രെ പിണറായി ആഞ്ഞടിച്ചത്.

അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് വന്ന ആളാണ് അങ്ങേയറ്റത്ത് നിന്ന് പുറപ്പെട്ട ഒരു ജാഥ നയിക്കുന്നത്. കോൺഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും കോൺഗ്രസ് ജാഥ നയിക്കുന്ന കെ. സുധാകരനെ പരിഹസിച്ച് പിണറായി പറഞ്ഞു.

കോൺഗ്രസ് എന്ന പാർട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞപ്പോൾ അതിനെതിരെ പറയാനുള്ള ആർജ്ജവം ഒരു കോൺഗ്രസുകാരനും കാണിച്ചില്ല. കോൺഗ്രസുകാരുടെ നേതാവ് രാഹുൽ ഗാന്ധിയല്ലെന്ന് ഇവർ പ്രഖ്യാപിച്ചതാണ്. രാഹുൽ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങൾ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.

സന്നിധാനത്തിൽ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് സംഘപരിവറിനറെയും ബി.ജെ.പിയുടെയും ഉദ്ദേശ്യം. അത് കൊണ്ട് അവർക്കുണ്ടാകുന്ന നേട്ടമെന്താണെന്ന് പിന്നീടുള്ള അവരുടെ പ്രചാരണത്തിൽ പറയുന്നുണ്ട്.

കേരളത്തിന്റെ മതനിരപേക്ഷ മനസ് ആർക്കും ഉലയ്ക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ് പ്രളയകാലത്ത് ലോകം അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവർക്കൊപ്പം നിൽക്കണോ എന്ന് ചിന്തിക്കണമെന്നും പിണറായി ചോദിച്ചു.