ust
UST Global

തിരുവനന്തപുരം: യു.എസ്.ടി ഗ്ളോബൽ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ വെബ് സർവീസസ് വിഭാഗവുമായി സഹകരിക്കുന്നു. ആമസോൺ ഇൗമാസം 26 മുതൽ 30 വരെ ലാസ്‌വെഗാസിൽ നടത്തുന്ന എ.ഡബ്ള്യു.എസ്. റീ ഇൻവെന്ററിൽ യു.എസ്.ടി ഗ്ളോബൽ പങ്കെടുത്ത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സേവനങ്ങളും പ്ളാറ്റ്ഫോമുകളും യുണീക്ക് ടാലന്റ് മോഡലുകളും അവതരിപ്പിക്കും.

ആമസോണുമായുള്ള പങ്കാളിത്തം വർക്ക് ലോഡ് മൈഗ്രേഷൻ, ക്ലൗഡ് ഓപ്പറേഷനുകൾ, ഡാറ്റ അനലിറ്റിക്‌സ്, മൊബൈൽ സൊല്യൂഷൻസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി), മെഷീൻ ലേണിംഗ് (എം.എൽ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) എന്നിവ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് യു.എസ്.ടി ഗ്ളോബൽ അധികൃതർ പറഞ്ഞു. യു.എസ്.ടി ഗ്ലോബൽ സി.ഐ.ഒയും സീനിയർ വൈസ് പ്രസിഡന്റുമായ സുനിൽ കാഞ്ചി, ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്ലൗഡ് സർവീസസ് ഗ്ലോബൽ ഹെഡ് മുരളീകൃഷ്‌ണൻ നായർ എന്നിവരാണ് ലാസ്‌വെഗാസ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.