പാലക്കാടിനെക്കുറിച്ച് സംഘകാല കൃതികളിൽ പരാമർശമുണ്ട്.ചേരമാൻ പെരുമാക്കന്മാർ ഭരിച്ചിരുന്ന പാലക്കാട് പിന്നെ പല്ലവ
രുടെ പ്രധാന ഇടത്താവളമായിരുന്നു.
അതിർത്തികൾ
വടക്ക് : മലപ്പുറം
തെക്ക് : തൃശൂർ
കിഴക്ക് :കോയമ്പത്തൂർ ജില്ല (തമിഴ്നാട്)
പടിഞ്ഞാറ് : മലപ്പുറം, തൃശൂർ
രൂപീകരണം
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ഭാഗമായ ഈ പ്രദേശം
സ്വാതന്ത്ര്യത്തിന് ശേഷം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി.
കേരളം രൂപീകരിക്കപ്പെട്ടപ്പോൾ 1956ൽ കേരളത്തിന്റെ ഭാഗമായി,
1957ൽ പാലക്കാട് ജില്ല രൂപീകൃതമായി.
പ്രത്യേകതകൾ
കേരളത്തിൽ ആദ്യം
നദികൾ
വാളയാർ അണക്കെട്ട്
കൽപ്പാത്തിപ്പുഴയുടെ പോഷക നദിയായ വാളയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്.
പ്രധാന സ്ഥലങ്ങൾ, സവിശേഷതകൾ
പാലക്കാട് കോട്ട : ജില്ലയുടെ മുഖമുദ്രയാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ട. 1766ൽ ഹൈദരലി പണികഴിപ്പിച്ച കോട്ട ബ്രിട്ടീഷുകാരുടെയും മൈസൂരിലെ സുൽത്താൻമാരുടെയും കീഴിലായിരുന്നു. ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന കോട്ടയായ ഇത് ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.
നെല്ലിയാമ്പതി : നെല്ലിയാമ്പതി മല ഉൾപ്പെടുന്ന പ്രദേശം വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. 'പാവങ്ങളുടെ ഊട്ടി" എന്ന അപരനാമമുള്ള നെല്ലിയാമ്പതി നിത്യഹരിത വനമേഖലയാണ്. തേയില, കാപ്പിത്തോട്ടങ്ങൾ ഉള്ള നെല്ലിയാമ്പതിയിലാണ് കേരളത്തിലെ ഏക ഓറഞ്ച് തോട്ടം സ്ഥിതി ചെയ്യുന്നത് . നെല്ലി എന്ന ദേവതയുടെ ഊരാണ് നെല്ലിയാമ്പതി. തണുത്ത കാലാവസ്ഥയാണിവിടെ. സീതാർകുണ്ട് എന്ന സ്ഥലമുണ്ടിവിടെ. സീതയും രാമനും ലക്ഷ്മണനും വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. സമൃദ്ധമായി പുൽമേടുകളും ചോലക്കാടുകളും ഉള്ള നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമേറിയ സ്ഥലമാണ് പാടഗിരി.
ധോണി : സംരക്ഷിത വനമാണ് ധോണി
കൽപ്പാത്തി രഥോത്സവം : കൽപ്പാത്തി ഗ്രാമത്തിൽ എല്ലാവർഷവും നടക്കുന്ന പ്രശസ്തമായ ഉത്സവം. പാലക്കാടിന്റെ സാംസ്കാരിക ഉത്സവമാണിത്. ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് വിശാലാക്ഷി സമേതശ്രീ രഥോത്സവം നടക്കുന്നത്. കൽപ്പാത്തി പുഴയുടെ തീരത്താണ് എ.ഡി 1425ൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നെന്മാറ വല്ലങ്ങിവേല : നെൻമാറ, വല്ലങ്ങി ഗ്രാമങ്ങൾ ചേർന്ന് നടത്തുന്ന ഉത്സവം. ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണിത് നടക്കുന്നത്.
ചിനക്കത്തൂർ പൂരം : ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം
മലമ്പുഴ : മലമ്പുഴ അണക്കെട്ടുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരത്തിന് പ്രശസ്തമായ സ്ഥലം
മലമ്പുഴ അണക്കെട്ട് : 1955ൽ നിർമ്മിതമായ ഇത് ഉദ്ഘാടനം ചെയ്തത് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജാണ്. തെക്കേ ഇന്ത്യയിൽ ജലസേചനത്തിനായുള്ള ഏറ്റവും വലിയ അണക്കെട്ടാണിത്.
മലമ്പുഴ ഉദ്യാനം : കേരളത്തിന്റെ ഉദ്യാനം എന്നറിയപ്പെടുന്ന ഇത് മലമ്പുഴ അണക്കെട്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. 'കേരളത്തിന്റെ വൃന്ദാവനം" എന്ന അപരനാമമുള്ള ഇവിടെ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച 'യക്ഷി" എന്ന ശില്പമുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര വികസനത്തിൽ ഇതിന് പ്രധാന സ്ഥാനമുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ്വേ ഇവിടെയാണ് തുടങ്ങിയത്.
ഫാന്റസി പാർക്ക് : കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്ക്. 8 ഏക്കർ വിസ്തൃതിയുള്ള ഇത് കുട്ടികൾക്കും മുതിർന്നവർക്കുമായി സജ്ജീകരിച്ചിരിക്കുന്നു.
അട്ടപ്പാടി : പശ്ചിമ ഘട്ടത്തിന് താഴെയുള്ള മലയോര പ്രദേശം. മണ്ണാർക്കാട് താലൂക്കിലെ ഷോളയാർ, അഗളി, പുതൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ ചേർന്ന് അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി. കുടിയേറ്റ കർഷകരും ആദിവാസികളുമാണ് പ്രധാനമായും ഇവിടെ താമസിക്കുന്നവർ. കൃഷിയാണ് പ്രധാന വരുമാനമാർഗ്ഗം. ഭാരതപ്പുഴയുടെ പോഷക നദികൾ അട്ടപ്പാടിയിൽ നിന്നും ഉത്ഭവിക്കുന്നു. പ്രകൃതി ഭംഗി നിറഞ്ഞ അട്ടപ്പാടി സഞ്ചാരികൾക്ക് പ്രിയമേറിയ സ്ഥലമാണ്.
അട്ടപ്പാടി ബ്ളാക് ആട് : അട്ടപ്പാടിയിൽ മാത്രം കാണപ്പെടുന്ന ഒരിനം ആട്. കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണിവയ്ക്ക്. പാലിനും ഇറച്ചിക്കും ഉപയോഗിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഇനമാണിത്.
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം : തമിഴ്നാട്ടിലെ ആനൈമല എന്ന വന്യജീവി സങ്കേതവുമായി ചേർന്ന് കിടക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേക്കായ കന്നിമരം തുണക്കടവിലാണ്.
കന്നിമരം : കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മരങ്ങളിലൊന്നാണിത്. 7 മീറ്ററിലധികം ചുറ്റളവുള്ള ഈ മരത്തിന് 450 വർഷങ്ങൾക്കുമേൽ പ്രായമുണ്ട്. 1994-95ൽ ഈ വൃക്ഷത്തിന് ഭാരത സർക്കാരിന്റെ മഹാവൃക്ഷ പുരസ്കാരം ലഭിക്കുകയുണ്ടായി. കടുവകൾ, മ്ളാവ്, വരയാട്, ആന, കാട്ടുപോത്ത് എന്നിവ ഈ വന്യജീവി കേന്ദ്രത്തിലുണ്ട്. തുണക്കടവ് അണക്കെട്ട് ഇവിടെയാണ്.
സൈലന്റ് വാലി ദേശീയോദ്യാനം : സൈരന്ധ്രി വനം എന്ന് പുരാണകാലത്ത് അറിയപ്പെട്ടിരുന്ന ഈ ദേശീയോദ്യാനം പശ്ചിമ ഘട്ടത്തിൽ സ്ഥിതി ചെയ്യുന്നു. 1985 ൽ രാജീവ് ഗാന്ധിയാണ് ദേശീയോദ്യാനം രാഷ്ട്രത്തിന് സമർപ്പിച്ചത്. കേരളത്തിലെ തന്നെ ഏറ്റവും പ്രാധാന്യമേറിയ മഴക്കാടുകൾ ഇവിടെയുണ്ട്.