മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുരക്ഷാ പദ്ധതിയിൽ നിക്ഷേപം. സംസാര ശൈലിയിൽ പുരോഗതി. കച്ചവടത്തിൽ ലാഭം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അസാധ്യമായ കാര്യങ്ങൾ സാധ്യമാകും. സുഹൃത് ബന്ധു സഹായം. പുണ്യതീർത്ഥയാത്ര നടത്തും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അഭിപ്രായ സ്വാതന്ത്ര്യം. പ്രശ്നങ്ങൾക്ക് പരിഹാരം. മനോവിഷമം മാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പക്വത നേടും. ആത്മാഭിമാനം വർദ്ധിക്കും. ആനുകാലിക സംഭവങ്ങളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൊതുജന ശ്രദ്ധ നേടും. പ്രത്യുപകാരം ചെയ്യാൻ സാധിക്കും. ആഭരണങ്ങൾ നേടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കൂട്ടുക്കച്ചവടത്തിൽ നേട്ടം. പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉന്നതാധികാരം നേടും. സഹപ്രവർത്തകരുടെ സഹായം. നിസ്വാർത്ഥമായ സേവനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തന വിജയം. സമയോചിതമായ ഇടപെടലുകൾ. അബദ്ധങ്ങൾ ഒഴിഞ്ഞുമാറും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം ശ്രദ്ധിക്കും. ദുശീലങ്ങൾ ഒഴിവാക്കും. വരവും ചെലവും തുല്യമായിരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക സഹായം നൽകും. വിജ്ഞാനികളുടെ വാക്കുകൾ സ്വീകരിക്കും. യുക്തമായ തീരുമാനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യാപാര പുരോഗതി. സാധ്യതകളെ വിലയിരുത്തും. അഭിമാനാർഹമായി പ്രവർത്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മസാക്ഷാത്കാരമുണ്ടാകും. സമയോചിതമായ പരിഷ്കാരങ്ങൾ. ഉത്തരവാദിത്വം വർദ്ധിക്കും.