prawn-biryani

കൊല്ലം : സഹപ്രവർത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി കഴിച്ച അദ്ധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപികയായ ബിന്ദു(46)വാണ് മരിച്ചത്. ബുധനാഴ്ച സ്‌കൂളിൽ ഉച്ചഭക്ഷണം കഴിക്കവേ സഹപ്രവർത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി അദ്ധ്യാപിക കഴിച്ചിരുന്നു. കൊഞ്ച് കഴിക്കുമ്പോൾ അലർജിയുള്ളതിനാൽ ബിരിയാണിയിൽനിന്നും കൊഞ്ച് മാറ്റിെവച്ചശേഷം ചോറ്മാത്രമാണ് ഇവർ കഴിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയപ്പോൾ മുതൽ ശരീരത്ത് ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടർന്ന് കൈവശമുള്ള ഇൻെഹയ്ലർ ഉപയോഗിച്ചെങ്കിലും ശ്വാസതടസം മാറാത്തതിനാൽ കൊല്ലം കൊട്ടിയത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു.