കൊല്ലം : പുനലൂരിൽ നിന്നും തിരുവനന്തപുരത്തെ മകൾ പഠിക്കുന്ന കോളേജിലേക്ക് പോയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച. നവംബർ ഒന്നിനാണ് പുനലൂർ തൊളിക്കോട് സ്വദേശിയായ ബീന വീട്ടിൽ നിന്നും മകൾ പഠിക്കുന്ന വട്ടപ്പാറയിലുള്ള കോളേജിൽ ഫീസ് അടയ്ക്കാനായി ഇറങ്ങിയത്. രാവിലെ പതിനൊന്നോടെ വീട്ടിൽ നിന്നും പുനലൂരിലുള്ള സ്വന്തം സ്ഥാപനത്തിലെത്തിയശേഷം ബീന ബസ് കാത്ത് റോഡരുകിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനു ശേഷം ഇവരെ കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല, കൂടാതെ ബിന്ദുവിന്റെ ഫോൺ കൊട്ടാരക്കരയ്ക്കടുത്തുവച്ച് സ്വിച്ച് ഓഫ് ആയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന് മുൻപും മകൾ പഠിക്കുന്ന കോളേജിൽ ബീന ഒറ്റയ്ക്ക് പോകുമായിരുന്നു, എന്നാൽ നവംബർ ഒന്നിന് രാത്രയായിട്ടും ബീന തിരിച്ച് വരാത്തതിനെ തുടർന്നാണ് പൊലീസിൽ യുവതിയുടെ അമ്മ പരാതി നൽകിയത്. പുനലൂർ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത് .