ഹൈദരാബാദ്: രാജ്യത്ത് അടുത്തിടെയായി നിരവധി സ്ഥലങ്ങളുെട പേരുകൾ മാറ്രിയിരുന്നു. ഇതേ തുടർന്ന് ഡിസംബർ 7 ന് നടക്കുന്ന തെലങ്കാന ഇലക്ഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗർ' എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി നിയമസഭാംഗം രാജാ സിംഗ് പറഞ്ഞു. സിക്കന്ദരാബാദിന്റയും, കരിംനഗറിന്റെയും പേരുകളും ഇത്തരത്തിൽ മാറ്റുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
1590കളിൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നായിരുന്നു. ഖുലി ഖുത്തബ് ശെയ്ക് അതിനെ ഹൈദരാബാദ് എന്നാക്കി മാറ്റുകയായിരുന്നു. ഗോഷാമാലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അദ്ദേഹം പറഞ്ഞത്. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആദ്യം വികസനത്തിനായിരിക്കും പ്രാധാന്യം, രണ്ടാമത്തേത് ഇത്തരത്തിലുള്ള നാമങ്ങൾ മാറ്റുകയെന്നതാണ്. മുഗുളന്മാരും നൈസാമുമാരുമാണ് നഗരങ്ങൾക്ക് ഇത്തരത്തിൽ നാമകരണം ചെയ്തത്. ധാർമ്മികമായി രാജ്യസേവനം ചെയ്ത വ്യക്തികളുടെ പേരിലായിരിക്കും ഇനി പേരുകൾ മാറ്റുക.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിനെ 'പ്രയാഗ്‌രാജ്' എന്നാക്കി മാറ്റിയിരുന്നു. മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ് ജംഗ്ഷൻ എന്നാക്കുകയും ചെയ്തിരുന്നു. അവസാനമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അലഹബാദ് 'കർണ്ണാവതി' എന്നാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.