beauty

കൗമാരം ശരീരത്തിന് ഉത്സവകാലമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ശാരീരികമായും മാനസികമായും പരിവർത്തനങ്ങളുണ്ടാകുന്ന കാലം. തങ്ങൾക്ക് ചുറ്റുമുണ്ടായിരുന്ന കുമിളകൾ പൊട്ടിപ്പോയി നഗ്നനെന്ന പോലെ സമൂഹത്തിൽ നിൽക്കുന്നതായി കുട്ടികൾക്ക് തോന്നും കൗമാരത്തിൽ. അമിതമായ കൗതുകങ്ങൾ, ദേഷ്യം, ഊർജം എന്നിവ ശരീരത്തിലൂടെ പാഞ്ഞു നടക്കുന്ന കാലം കൂടിയാണിത്. കൗമാരക്കാരെ ചുറ്റിക്കുന്ന പ്രധാന ആശങ്കകളിലൊന്നാണ് സൗന്ദര്യ പ്രശ്നങ്ങൾ. പട്ടുപോലുള്ള മുഖത്തേക്ക് പൊട്ടിമുളച്ചെത്തുന്ന കുരുക്കളും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ഒട്ടൊന്നുമല്ല കൗമാരക്കാരെ വലയ്ക്കുന്നത്. അത്തരം കൗമാരപ്രശ്നങ്ങൾ അകറ്റാൻ ഇതാ ചില പൊടിക്കൈകൾ.

മുഖക്കുരുവിനെ ഓടിക്കാം
കൗമാരക്കാരുടെ പ്രധാന പ്രശ്നം മുഖക്കുരുവാണ്. ജീവനില്ലാത്ത ചർമ്മ കോശങ്ങളാണ് മുഖക്കുരുവിന്റെ പ്രധാന കാരണം. ഇത് മുഖത്തെ സ്വാഭാവിക സുഷിരങ്ങൾ അടക്കുകയും ചർമ്മത്തെ കേടു വരുത്തുകയും ചെയ്യും. മുഖക്കുരു കുത്തി പൊട്ടിക്കുന്നത് അവിടെ സ്ഥിരമായ പാട് ഉണ്ടാക്കും. ഇത് തടയാൻ സാലിസിലിക് ആസിഡ് അടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നമാണ് നല്ലത്. ഇവ ചർമ്മത്തിലെ ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ജീവനില്ലാത്ത ചർമ്മ കോശത്തെ പുറം തള്ളുകയും ചെയുന്നു.


ഇവയൊക്കെ ശ്രദ്ധിക്കുക

ഇതൊന്നു പരീക്ഷിച്ചു നോക്കൂ
മഞ്ഞൾപ്പൊടി, ചെറുപയർപൊടി, പശുവിൻപാൽ, ചെറുനാരങ്ങാ നീര് എന്നിവ സമം ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കടലപ്പൊടിയും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് മുഖം കഴുകുക.
ദിവസവും രാവിലെ പാൽപ്പാട പുരട്ടി 5 10 മിനിട്ട് തടവുക.