പ്രായഭേദമില്ലാതെ നിരവധി ആരാധകരുണ്ട് ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാന്. എന്നാൽ ഒരു ആരാധകനെ കാണാൻ നേരിൽ വന്നു ഞെട്ടിച്ചിരിക്കുകയാണ് ബിവുഡിന്റെ സല്ലു. ക്യാൻസർ ബാധിതനായ കുഞ്ഞ് ആരാധകനെ കാണാൻ ആശുപത്രിയിലെത്തിയതിന്റെ വിഡിയോ സൽമാൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ടാറ്റ മെമ്മൊറിയൽ ആശുപത്രിയിൽ കഴിയുന്ന ക്യാൻസർ ബാധിതനായ കൊച്ച് ആരാധകന് അരികിലാണ് സൽമാൻ ഖാനെത്തിയത്. അമ്പരപ്പോടെയിരിക്കുന്ന കുഞ്ഞ് ആരാധകനോട് സ്നേഹത്തോട് സംസാരിക്കുന്നതിനൊപ്പം അരികിലിരുന്ന് അവൻ പറയുന്നത് കേൾക്കുന്നതും വീഡിയോയിൽ കാണാം. സൽമാന്റെ കട്ട ഫാൻ ഗോവിന്ദിന്റെ അഭ്യർഥന പ്രകാരമാണ് താരം കുഞ്ഞിനെ കാണാനെത്തിയത്. ഗോവിന്ദിന്റെ ബന്ധുവിന്റെ മകനാണ് ഈ കുട്ടി ആരാധകൻ. ഭാരത് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് സൽമാൻ ആശുപത്രിയിലെത്തിയത്.