വൃക്കയിലെ കല്ലുകൾ വളരെ സാധാരണമായ ഒരു അസുഖമാണ്. മാംസാഹാരം ഇപ്പോൾ വളരെ കൂടുതലായത് കൊണ്ട് വൃക്കയിലെ കല്ലുകളും വർദ്ധിച്ചുവരുന്നുണ്ട്. വയറിന്റെ മുകൾഭാഗത്തായി പിറകിൽ വേദന, മൂത്രത്തിൽ രക്തം കാണുക മുതലായവയാണ് രോഗലക്ഷണങ്ങൾ. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി സ്‌കാൻ മുതലായ പരിശോധനകൾ വഴി രോഗനിർണയം നടത്താം. വലിപ്പം കുറഞ്ഞ കല്ലുകൾ ചികിത്സ ഒന്നും കൂടാതെ തന്നെ വെളിയിലേക്കു പോകും. വലിപ്പം കൂടിയ കല്ലുകൾ നീക്കം ചെയ്യുന്നതിന് പലതരത്തിലുള്ള ചികിത്സാമാർഗങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ചികിത്സാരീതിയാണ് പി.സി.എൻ.എൽ. 1 രാ താഴെ വലിപ്പമുള്ള ഒരു മുറിവിൽ കൂടി വൃക്കയിലെ കല്ലുകൾ പൊടിച്ചു നീക്കം ചെയ്യുന്ന രീതിയാണിത്. വളരെ ചെറിയ മുറിവായതിനാൽ വേദന വളരെ കുറവായിരിക്കും. വൃക്ക നിറഞ്ഞിരിക്കുന്ന കല്ലുകൾ, വൃക്കയിൽ അടവുകളോടൊപ്പം ഉള്ള കല്ലുകൾ മുതലായവ ഇത്തരം ചികിത്സയ്ക്ക് അനുയോജ്യമാണ്.