jyothika

36 വയതിനിലെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവിലും പ്രേക്ഷകരുടെ പ്രയങ്കരിയായി മാറിയ താരമാണ് ജ്യോതിക. ഇപ്പോഴിതാ രാധാമോഹൻ സംവിധാനം ചെയ്യുന്ന 'കാട്രിൻ മൊഴി'യിലൂടെ വിജയം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ജോ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിദ്യാ ബാലൻ ചിത്രം തുമ്‌ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിൻ മൊഴി. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വിജയലക്ഷ്‌മി എന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. വിഥർത്താണ് ചിത്രത്തിൽ ജ്യോതികയുടെ ഭർത്താവായി എത്തുന്നത്. ലക്ഷ്മി മൻചു, മനോബാല, ഉമ പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിൽ ചിമ്പു എത്തുന്നുവെന്നതാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത.

ജ്യോതികയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായ മൊഴി ഒരുക്കിയതും രാധാമോഹനായിരുന്നു. തുടർന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.