തിരുവനന്തപുരം: കെ.എം ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ജി.സുധാകരൻ രംഗത്ത്. വർഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവർ ആരായാലും അവർക്ക് ഹൈക്കോടതി വിധി ഒരു പാഠമാകണമെന്ന് സുധാകരൻ പറഞ്ഞു. ബി.ജെ.പി പ്രസിഡന്റ് ശ്രീധരൻപിള്ളയ്ക്കും ഇതൊരു പാഠമാകണം. ചാതുർവർണ്ണ്യത്തിൽ അഭിരമിക്കുന്ന അഭിനവ തന്ത്രിമാർക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാർക്കും ഇതൊക്കെ ഒരു പാഠമായാൽ കൊള്ളാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം.
ശബരിമലയുടെ പേരിൽ പതിനെട്ടാം പടിയിൽ കയറി നിന്ന് പ്രസംഗിക്കുന്നവർക്ക് കേരള ചരിത്രത്തിൽ എവിടെയാണ് സ്ഥാനം നൽകേണ്ടതെന്ന് സ്വതന്ത്രമായി ചിന്തിക്കേണ്ട സമയമാണിത്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് പോലെ വോട്ടും, സീറ്റും നോക്കിയല്ല ഒരു പുരോഗമനവാദി നയങ്ങൾ പ്രഖ്യാപിക്കുന്നതും, തീരുമാനം എടുക്കുന്നതും. സഖാവ് കോടിയേരി പ്രഖ്യാപിച്ചത് പോലെ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ആദർശം ഞങ്ങൾ കൈവിടില്ല-സുധാകരൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം