തിരുവനന്തപുരം ആക്കുളത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് ഫോൺ കോൾ വന്നു. റോഡ് സൈഡിലെ ഓടയോട് ചേർന്ന് താഴെ ഒരു മൂർഖനൻ പാമ്പിനെ കണ്ടു. അവിടെ ഉള്ള തൊഴിലാളികളാണ് വിളിച്ചത്. വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്ന സ്ഥലമായതിനാൽ പാമ്പുകൾക്ക് വസിക്കാൻ പറ്റിയ ഇടമാണ്. സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമമാരംഭിച്ചു. പാമ്പിന്റെ വാലിൽ തന്നെ പിടികിട്ടി. അഞ്ച് മിനിട്ട് വൈകിയിരുന്നെങ്കിൽ പാമ്പ് മാളത്തിൽ കയറിയേനെ. തവളയെ വിഴുങ്ങിയിട്ടുള്ള ഇരുപ്പായിരുന്നു. കിട്ടിയതോ ഒരു പെൺ മൂർഖൻ.
ഇനി ഈ പാമ്പ് രണ്ട് മാസത്തേക്ക് ഇരതേടില്ല. വെള്ളം മാത്രമേ കുടിക്കൂ, കാരണം...
വാവ പറയുന്നത് കേൾക്കൂ...
തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ പുലയനാർ കോട്ടയ്ക്ക് അടുത്തുള്ള വീട്ടിലാണ് എത്തിയത്. പൂച്ചയുമായി കടിപിടികൂടിയ മൂർഖൻ പാമ്പ്, വീട്ടില്‍ തടി അടിക്കിവച്ചിരിക്കുന്നതിനിടത്തേക്ക് കയറിപോയി എന്ന് വീട്ടമ്മ വിളിച്ച് പറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. ഈ വീടിന് വാവയുമായി ഒരു ബന്ധവുമുണ്ട്. ഇതിനു മുൻപ് ആറ് തവണ ഇവിടെ നിന്ന് മൂർഖൻ പാമ്പുകളെ വാവ പിടികൂടിയിട്ടുണ്ട്. തടികൾ ഓരോന്നായി മാറ്റിക്കൊണ്ടിരുന്നു. പെട്ടെന്ന് വീട്ടമ്മയാണ് കണ്ടത്. അതാ ഇരിക്കുന്നു പാമ്പ്. പിടികിട്ടിയെങ്കിലും അത് വാവയുടെ കൈയില്‍ നിന്ന് വഴുതിമാറി. പക്ഷെ അത് ചേരയായിരുന്നു. ഈ സമയം വീട്ടമ്മ പറയുന്നുണ്ടായിരുന്നു. ഇതിനെ അല്ല കണ്ടത്, പത്തിയുള്ള മൂർഖൻ തന്നെ... തുടർന്ന് ചേരയെ പിടികിട്ടിയ വാവ മൂർഖൻ പാമ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു... ഇവിടെ നിന്ന് യാത്ര തിരിച്ച വാവ, പാങ്ങപ്പാറയിലെ പുതിയ വീട്ടിലെ അടുക്കളയിലെ കബോർടിൽ നിന്ന് പാമ്പിനെ പിടികൂടുന്ന കാഴ്ചകളുമായി സ്‌നേക്ക് മാസ്റ്ററിന്റെ അടുത്ത എപ്പിസോഡിൽ.