egg-curry

ചേരുവകൾ
മുട്ട 6 എണ്ണം
സവാള (ചെറുതായിയരിഞ്ഞത്) 2 എണ്ണം
എണ്ണ 1/4 കപ്പ്
മസാല ഫ്രൈയ്ക്ക്
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ഒരു ടീസ്പൂൺ വീതം
ജീരകപ്പൊടി 1 ടേ. സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് 1 ടീ സ്പൂൺ
മല്ലിയില അരിഞ്ഞത് കുറച്ച് (അലങ്കരിക്കാൻ)

തയ്യാറാക്കുന്നവിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ സവാളയിട്ട് ഇളം ബ്രൗൺ നിറമാകും വരെ വറുക്കുക. എണ്ണ തെളിയുമ്പോൾ ജീരകപ്പൊടി, മഞ്ഞൾ, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് 30 സെക്കൻഡ് വറുക്കുക. വെളുത്തുള്ളി അരച്ചത് ചേർത്ത് ഒരു മിനിട്ടിളക്കി വറുക്കുക. വാങ്ങിവച്ച് ആറുമുട്ട പൊട്ടിച്ചൊഴിക്കുക. മുട്ട വേവാൻ അനുവദിക്കുക. മല്ലിയില കൂട്ട് അലങ്കരിച്ച് റൊട്ടി, പെറോട്ട, ചോറ് എന്നിവയ്‌ക്കൊപ്പം വിളമ്പാം.