temple-entry

ക്ഷേത്ര പ്രവേശന വിളംബരം 82ആം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിക്കാൻ വി.ജെ.ടി ഹാളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രപ്രദർശനത്തിന്റെ കവാടത്തിലൊരുക്കിയ മണിയുടെ മുന്നിലൂടെ നീങ്ങുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ പി. കൃഷ്ണപിളള മണിമുഴക്കിയതിന്റെ പ്രതീകാത്മകമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ,എ.കെ. ബാലൻ, എ.കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ സമീപം