lpg-

ന്യൂഡൽഹി: എൽ.പി.ജി വിതരണക്കാർക്കുള്ള കമ്മിഷൻ ഉയർത്തിയതിന് പിന്നാലെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വർദ്ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാർക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മിഷനായി ലഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

അടിസ്ഥാന വിലയിൽ കൂടുതൽ നികുതി ഏർപ്പെടുത്തിയതിന്റെ പേരിൽ നവംബർ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ജൂൺ മുതൽ 16.21 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഇതിനു മുൻപ് 2017ലായിരുന്നുവിതരണക്കാർക്കുള്ള ക്കമി,ൻ പെട്രോളിയം മന്ത്രാലയം ഉയർത്തിയിരുന്നത്. 14.2 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 24.20 രൂപയുമായിരുന്നു അന്ന് കമ്മിഷൻ നിശ്ചയിച്ചിരുന്നത്. . പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയിൽ വ്യത്യാസമുണ്ടാകും.

14.2 കിലോഗ്രാം സിലിണ്ടറിന് ഡൽഹിയിൽ 507.42 രൂപ, മുംബൈയിൽ 505.05 രൂപ, കൊൽക്കത്തയിൽ 510.70 രൂപ, ചെന്നൈയിൽ 495.39 എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിലെ പുതുക്കിയ നിരക്ക്.