pinarayi

തിരുവനന്തപുരം: പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളുടെ നിർമ്മാണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്വന്തമായി സ്ഥലമുള്ളയിടത്ത് വീടു നിർമ്മിക്കുന്നവർക്ക് ആദ്യ ഗ‌ഡു നൽകാനാണ് ജില്ലാ കളക്ടർമാർക്കുള്ള നിർദേശം. ആദ്യ ഗഡുവിനായി 60537 പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ആദ്യ ഗഡുവിന് 16 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വീടുകളുടെ നി‌മ്മാണത്തിന്റെ പുരോഗതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിലാണ് സംഭാവനകൾ എത്തിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം റീബിൽഡ് കേരള എന്ന ആപ്പ് അപ്രതീക്ഷിതമായി പൂട്ടിയത് വൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു.