k-surendran

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കി കൊണ്ടുള്ള പൊലീസ് തീരുമാനത്തിന് പിറകെ അതിന് വില കല്പിക്കില്ല എന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സുരേന്ദ്രന്റെ പ്രസ്താവന. ശബരിമലയിലേക്കു പോകുന്നവർ പൊലീസിന്റെ അനുമതി വാങ്ങണമെന്നുള്ള പിണറായി വിജയന്റെ തീരുമാനം അംഗീകരിക്കില്ല. ഈ തീരുമാനം സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ വിരുദ്ധമാണ്. തീർത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണ്. ഈ തീരുമാനത്തിന് അത് എഴുതിയ കടലാസ്സിന്റെ വില പോലും ഞങ്ങൾ അയ്യപ്പഭക്തർ കല്പിക്കുന്നില്ലെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശബരിമലയിലേക്കു പോകുന്നവർ പൊലീസിന്റെ അനുമതി വാങ്ങണമെന്നുള്ള പിണറായി വിജയന്റെ തീരുമാനം അംഗീകരിക്കില്ല. ഈ തീരുമാനം സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ വിരുദ്ധമാണ്. തീർത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണ്. ഈ തീരുമാനത്തിന് അത് എഴുതിയ കടലാസ്സിന്റെ വില പോലും ഞങ്ങൾ അയ്യപ്പഭക്തർ കല്പിക്കുന്നില്ല.