vkc
VKC

കോഴിക്കോട്: വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ പത്തു നിർദ്ധന, ഭവനരഹിത കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകും. ബേപ്പൂർ നിയോജകമണ്ഡലത്തിലെ പത്ത് കുടുംബങ്ങൾക്ക് നീട് നിർമ്മിക്കാനുള്ള ധനസഹായ വിതരണം വി.കെ.സി മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. വി.കെ.സി ഗ്രൂപ്പ് ഫൗണ്ടേഷൻ വി.കെ.സി ഗ്രൂപ്പ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിക്കുക. ഓരോ സ്ഥലത്തും രൂപീകരിക്കുന്ന, സന്നദ്ധ പ്രവർത്തകരുടെ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നിർമ്മാണം.

ഗുണഭോക്താവിന്റെയും നിർമ്മാണ കമ്മിറ്രി കൺവീനറുടെയും ജോയിന്റ് അക്കൗണ്ടിലേക്കായി 50 ലക്ഷം രൂപ കൈമാറി. ചടങ്ങിൽ വാളക്കട ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്രി സെക്രട്ടറി എം. ഗിരീഷ്, വി.കെ.സി ഗ്രൂപ്പ് ഡയറക്‌ടർമാരായ സുബ്രഹ്‌മണ്യൻ പടിക്കൽ, എം.വി. വേണുഗോപാൽ, കെ.സി. ചാക്കോ, എ.വി. സുനിൽനാഥ്, എം. ഗോപാലകൃഷ്‌ണൻ, വി. റസാക്ക്, വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.