സർവകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെയും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ഡിഗ്രി/തത്തുല്യം. 20 പേർക്കായിരിക്കും പ്രവേശനം. കോഴ്സ് ഫീ: 10,000 രൂപ. മെരിറ്റും അഭിരുചി പരിശോധിക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സർവകലാശാലാ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ, ബയോഡാറ്റ, ഡിഗ്രി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നൂറ് രൂപ അപേക്ഷാ ഫീസ് സർവകലാശാലാ ഫണ്ടിൽ അടച്ചതിന്റെ രസീത് എന്നിവ സഹിതം 26ന് അഞ്ച് മണിക്കകം ഡയറക്ടർ, ഡിപ്പാർട്ടുമെന്റ് ഒഫ് ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673635 എന്ന വിലാസത്തിൽ ലഭിക്കണം
ഹാൾടിക്കറ്റ്
14ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എ അഫ്സൽഉൽഉലമ/ബി.എം.എം.സി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റും (വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലേത് ഉൾപ്പെടെ) ടൈംടേബിളും വെബ്സൈറ്റിൽ.
പി.ജി രണ്ടാം വർഷ ട്യൂഷൻ ഫീ
വിദൂരവിദ്യാഭ്യാസം പി.ജി മൂന്ന്, നാല് സെമസ്റ്റർ/രണ്ടാം വർഷം2017 പ്രവേശനം) ട്യൂഷൻ ഫീസ് പിഴകൂടാതെ 21 വരെയും നൂറ് രൂപ പിഴയോടെ 28 വരെയും അടയ്ക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407356, 2407494.
യു.ജി കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ മൂന്നാം സെമസ്റ്റർ പഠിക്കുന്ന വിദ്യാർത്ഥികളിൽ തൃശൂർ സെന്റ് തോമസ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവർ (ബി.ബി.എ, ബി.കോം ഒഴികെ) തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ കോൺടാക്ട് ക്ലാസിന് ഹാജരാകണം. പഠനസാമഗ്രികളും ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ലഭിക്കും.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) 2018 പ്രവേശനം റഗുലർ പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എഡ് (2017 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 12 മുതൽ 23 വരെയും 160 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30നകം രജിസ്റ്റർ ചെയ്യണം.
പരീക്ഷ
നാലാം സെമസ്റ്റർ ബി.ഐ.ഡി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 26ന് ആരംഭിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എ അഫ്സൽഉൽഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണ ഫലം വെബ്സൈറ്റിൽ.
എം.ബി.എ (സി.യു.സി.എസ്.എസ്) രണ്ടാം സെമസ്റ്റർ റഗുലർ, ഈവനിംഗ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 23 വരെ അപേക്ഷിക്കാം.
ബി.വോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.യു.സി.ബി.സി.എസ്.എസ്) അഞ്ച് (നവംബർ 2017), ആറ് (ഏപ്രിൽ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 23 വരെ അപേക്ഷിക്കാം.
ബേസിക് കൗൺസിലിംഗ് പരിശീലനം
ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് & റിസർച്ചിന് കീഴിൽ ആരംഭിക്കുന്ന നാല് മാസത്തെ ബേസിക് കൗൺസിലിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9895100413, 9746904678.
എം.കോം മൂല്യനിർണയ ക്യാമ്പ്
രണ്ടാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 14 മുതൽ സെന്റ് തോമസ് കോളേജ് (തൃശൂർ സോൺ), ഒറ്റപ്പാലം എൻ.എസ്.എസ് (പാലക്കാട് സോൺ), തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് (മലപ്പുറം സോൺ), കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് (കോഴിക്കോട്, വയനാട് സോൺ) എന്നിവിടങ്ങളിൽ നടക്കും. പി.ജി ക്ലാസുകളിൽ ഒരു വർഷത്തിലധികം അധ്യാപന പരിചയമുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
പരീക്ഷാ കേന്ദ്രങ്ങൾ പ്രതിഫല ബില്ലുകൾ സമർപ്പിക്കണം
വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മുഴുവൻ പരീക്ഷകളുടെയും പ്രതിഫല ബില്ലുകൾ 30നകം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്8 ഓഫീസിൽ എത്തിക്കണം.