കൊച്ചി: ഔഡിയുടെ എസ്.യു.വികൾ ഉപഭോക്താക്കൾക്ക് അടുത്തറിയാനായി ഒരുക്കുന്ന ഔഡി ക്യൂ ഡ്രൈവ് ഓഫ് റോഡിംഗ് പരിപാടി ഇന്നും നാളെയും കോഴിക്കോട്ട് നടക്കും. ഔഡി ക്യൂ3, ക്യൂ5, ക്യൂ7 എന്നിവയുടെ സ്‌റ്രൈലിംഗ്, ഫെർഫോമൻസ്, ക്വാട്രോ ടെക്‌നോളജി എന്നിവ ക്യൂ ഡ്രൈവിലൂടെ നേരിട്ട് മനസിലാക്കാം. എല്ലാവർഷവും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഔഡി ക്യൂ ഡ്രൈവ് സംഘടിപ്പിക്കാറുണ്ട്. ഇക്കുറിയും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടാണ്.