ന്യൂഡൽഹി: ആഭ്യന്തര പാസഞ്ചർ വാഹന വില്‌പന ഒക്‌ടോബറിൽ 1.55 ശതമാനം വളർച്ച നേടി. 2.84 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. 0.38 ശതമാനമാണ് കാർ വിപണിയുടെ വളർച്ച. മോട്ടോർസൈക്കിൾ 20.14 ശതമാനവും മൊത്തം ടൂവീലറുകൾ 17.23 ശതമാനവും വില്‌പന നേട്ടമുണ്ടാക്കി. 24.82 ശതമാനമാണ് വാണിജ്യ വാഹന വില്‌പന വളർച്ച. മൊത്തം 24.94 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി. വർദ്ധന 15.33 ശതമാനം.