ksrtc

കൊല്ലം: കൊല്ലം കൊട്ടാരക്കര റൂട്ടിൽ കെ.എസ്.ആർ.ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. മറ്റൊരു ബസിൽ ബസിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയ്ക്കും കലയപുരത്തിനും ഇടയിൽ വൈകിട്ട് 6.40നാണ് അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കവേ എതിരെവന്ന കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് ബസിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.