കൊച്ചി:അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയാണ് ലഘുലേഖ പ്രചരിപ്പിച്ചതെന്ന് വ്യക്തമാണെന്ന് വിധിയിൽ പറയുന്നു. ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയില്ലാതെ ഇത് സാദ്ധ്യമല്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശ്വസനീയമായ തെളിവ് നൽകിയിട്ടുണ്ട്. ഷാജിയുടെ സാക്ഷികളുടെ മൊഴികൾ പരസ്പരവിരുദ്ധവും അവാസ്തവവുമാണ്. സത്യം വേർതിരിക്കേണ്ടത് കോടതിയുടെ ചുമതലയാണ്.