joy-mathew

ബന്ധുനിയമന വിവാദം വന്നപ്പോൾ പുല്ലു പോലെ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ഇ.പി. ജയരാജൻ കേരളം കണ്ട നല്ല രാഷ്ട്രീയ മാതൃകകളിൽ ഒന്നാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യു ഈ അഭിപ്രായം പങ്ക് വച്ചത്. ശബരിമല പ്രശ്‌നത്തിലും പ്രളയത്തിലുമൊക്കെ ഗവൺമെന്റിനോടൊപ്പം തന്നെ,​ എന്നാൽ പി.എസ്.സി പോലുള്ള സ്ഥാപനങ്ങളെ നോക്ക് കുത്തികളാക്കി മന്ത്രി ബന്ധുനിയമനം നടത്തുന്ന പരിപാടിക്ക് കൂട്ടു നിൽക്കാൻ തന്നെ കിട്ടില്ല. ഇ.പി. ജയരാജൻ ഹീറോയാകുന്നത് ഇവിടെയാണെന്നും ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രുപം:

ഇ പി ജയരാജൻ ഹീറോ ആകുന്നത് ഇങ്ങിനെയാണ്‌ -------------------------------------------ശബരിമല പ്രശ്നത്തിലും പ്രളയത്തിലുമൊക്കെ
നമ്മൾ ഗവർമ്മെന്റിനോടൊപ്പം തന്നെ, എന്നാൽ
പി എസ് സി പോലുള്ള സ്ഥാപനങ്ങളെ
നോക്ക് കുത്തികളാക്കി മന്ത്രി ബന്ധുക്കളുടെ നിയമനങ്ങൾക്ക് നേരെ കണ്ണടക്കുന്ന ഇപ്പോഴുള്ള പരിപാടിക്ക് കൂട്ട് നിൽക്കാൻ നമ്മളെ കിട്ടില്ല.
ഇ പി ജയരാജൻ ശരിക്കും ഹീറോയാകുന്നത് ഇവിടെയാണ്‌
ബന്ധു നിയമന വിവാദം വന്നപ്പോൾ പുല്ല് പോലെ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ അദ്ദേഹം ശരിക്കും കേരളം കണ്ട നല്ല രാഷ്ട്രീയ മാതൃകകളിൽ ഒന്നാണ്