sudhakaran

തൃക്കരിപ്പൂർ : ശബരിമല വിഷയത്തിൽ പ്രതിസന്ധിയിലായ സി.പി.എം അധികാരത്തിന്റെ തണലിൽ കേരളത്തിൽ ഗുണ്ടായിസം നടത്താനിറങ്ങിയിരിക്കുകയാണെന്ന് കെ. സുധാകരൻ. ശബരിമലയിൽ ഇതുവരെ നടക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. ശൗചാലയങ്ങളുടെ വാതിൽ ചവിട്ടി പൊളിച്ചു പോലും പൊലീസ് ഭക്തരെ ദ്രോഹിക്കുകയാണ്. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്നത് കപട നാടകമാണെന്നും സുധാകരൻ പറഞ്ഞു. കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ജില്ലാതല സമാപനവേദിയായ തൃക്കരിപ്പൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

.

ശബരിമലയില്‍ പ്രായം നോക്കാതെ എല്ലാ സ്ത്രീകളെയും കടത്തിവിടണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. ബിജെപിയുടെ പൊള്ളത്തരം തുറന്നു കാട്ടാൻ കൂടിയാണ് ഈ ജാഥയെന്ന് അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങൾ തകർക്കുന്നതിനെതിരെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കുന്നതിന് വിശ്വാസികളോടൊപ്പം കോൺഗ്രസ് എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.