tovino-thomas

ധനുഷിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിലെ വില്ലനായുള്ള ടൊവിനോ തോമസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. ബീജ എന്നാണ് കഥാപാത്രത്തിന്റെ പേര്. നാഗസന്യാസിമാരുടെ മാതൃകയിൽ ജടകെട്ടിയ നീളൻ മുടിയും കൈയിൽ ഇല്യുമിനേറ്റി ചിഹ്നവുമായാണ് ടൊവിനൊ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകനായ ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കർ, കല്ലൂരി വിനോദ്, സായിപല്ലവി, വരലക്ഷ്മി ശരത്കുമാർ കൃഷ്ണ എന്നീവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ൽ ഇറങ്ങിയ മാരിയിൽ വിജയ് യേശുദാസായിരുന്നു വില്ലൻ. ഇൻസ്പെക്ടർ അർജുൻ കുമാർ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചത്.

മാരി 2 വിലെ സായി പല്ലവിയുടെ ലുക്ക് കഴിഞ്ഞദിവസം അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഓട്ടോ ഡ്രൈവറായാണ് ചിത്രത്തിൽ സായി അഭിനയിക്കുന്നത്.