പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനിൽ അഭിനയിക്കാൻ ദിലീപ് ബാങ്കോക്കിലേക്ക് പറക്കുന്നു. ന്യൂ ടി.വിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒരു മാസത്തെ ചിത്രീകരണമാണ് ബാങ്കോക്കിൽ പ്ലാൻ ചെയ്തിരിക്കുന്നത്.ദിലീപിനൊപ്പം നായിക നമിതാപ്രമോദ്, സ്രിൻഡ, വിഷ്ണു ഗോവിന്ദ്, സംഘട്ടന സംവിധായകൻ കെച്ച തുടങ്ങിയവരാണ് ബാങ്കോക്ക് ഷെഡ്യൂളിൽ പങ്കെടുക്കുന്നത്.
നവംബർ പതിനഞ്ച്, പതിനാറ് തീയതികളിലായാണ് ദിലീപും സംഘവും ബാങ്കോക്കിലേക്ക് പറക്കുന്നത്.പത്തൊൻപത് മുതലാണ് ചിത്രീകരണം തുടങ്ങുന്നത്.ഫൈറ്റ് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിൽ രണ്ട് സംഘട്ടനരംഗങ്ങളുൾപ്പെടെ ചിത്രത്തിലെ നിർണായക രംഗങ്ങളെല്ലാം ബാങ്കോക്കിലാണ് ചിത്രീകരിക്കുക.
ബാങ്കോക്ക് ഷെഡ്യൂളിന് ശേഷം ഡൽഹിയിലും കേരളത്തിലുമായി പ്രൊഫ. ഡിങ്കന് ഇരുപത് ദിവസത്തെ ചിത്രീകരണം കൂടിയുണ്ടാകും. റാഫി രചന നിർവഹിക്കുന്ന ചിത്രം അടുത്ത ജൂലായിലാണ് റിലീസ് ചെയ്യുന്നത്. ത്രീഡിയിലാണ് ചിത്രമൊരുങ്ങുന്നത്.