നീണ്ട ഇടവേളയ്ക്ക് ശേഷം കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം കട്ടപ്പനയിൽ തുടങ്ങി.
ജൂബിലി പ്രൊഡക്ഷൻസിന്റെ ജോയ് തോമസും പ്രകാശ് മൂവിടോണിന്റെ പ്രേം പ്രകാശും മാരുതി ഫിലിംസിന്റെ തൊമ്മിക്കുഞ്ഞും ചേർന്ന് ഹോളിഡേ മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്.കളിയിലെ നായകന്മാരിലൊരാളായ ഷെബിൽ, മനോജ്. കെ.ജയൻ, സുരാജ് വെഞ്ഞാറമൂട്,ബൈജു സന്തോഷ്, ആശാ ശരത് ,അനശ്വര രാജൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.നിർമ്മാതാക്കളിലൊരാളായ പ്രേംപ്രകാശും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.