മിനിസ്ക്രീൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ചിലപ്പോൾ പെൺകുട്ടി നവംബർ അവസാനം തിയേറ്ററുകളിലെത്തുന്നു.
കൃഷ്ണചന്ദ്രൻ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കർ, സുനീഷ് ചുനക്കര, ലക്ഷ്മി പ്രസാദ്, ശരത്ത്, പ്രിയാ രാജീവ്, ശ്രുതി രജനികാന്ത്, ശിവ മുരളി, ജലജ, രുദ്ര. എസ്. ലാൽ, നൗഷാദ്, അഡ്വ. മുജീബ് റഹ്മാൻ, ജയലാൽ, അഖിൽരാജ് തുടങ്ങി പ്രശസ്തരും പുതുമുഖങ്ങളുമായ ഒട്ടേറെ അഭിനേതാക്കളും അണിനിരക്കുന്ന ചിലപ്പോൾ പെൺകുട്ടി കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന സിനിമയുടെ സുപ്രധാന രംഗങ്ങൾ കാശ്മീരിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സുനീഷ് ചുനക്കര അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എം. കമറുദ്ദീനാണ്. ശ്രീജിത്ത്. ജി. നായർ കാമറ കൈകാര്യം ചെയ്തിരിക്കുന്നു.