nss-office-attacked

കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്‌ച പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തിൽ കരയോഗ മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം തകർന്ന നിലയിലാണ്.

വെള്ളിയാഴ്‌ച രാത്രി വൈകിയും ഇവിടെ പ്രവർത്തകർ ഉണ്ടായിരുന്നതായി പറയുന്നു. ഇവർ മന്ദിരത്തിൽ നിന്നും മടങ്ങിയ ശേഷമാണ് അ‌ജ്ഞാത സംഘത്തിന്റെ ആക്രമണം അരങ്ങേറിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിലും കരയോഗം ഭാരവാഹികളെയും അറിയിച്ചത്. സംഭവത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ദ്ധരുടെ സഹായത്തോടെ പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

ഒരാഴ്‌ചയ്‌ക്കിടെ കൊല്ലം ജില്ലയിൽ രണ്ടാമത്തെ തവണയാണ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ കൊല്ലം പരവൂരിവെ എൻ.എസ്.എസ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.