km-shaji

കണ്ണൂർ: അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ ഉയർന്നുവന്ന വർഗീയ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചത് സി.പി.എമ്മാണെന്ന് യു.ഡി.എഫ് ആരോപണം. തിരഞ്ഞെടുപ്പിൽ ഷാജിയെ പരാജയപ്പെടുത്തുന്നതിനായി സി.പി.എമ്മാണ് ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തത് വ്യാജ തെളിവുണ്ടാക്കിയതെന്ന് മുൻ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി മനോരമ പറഞ്ഞു. ഷാജിക്കെതിരെ ഉയർന്നുവന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

മനോരമയുടെ വീട്ടിൽ നിന്നും യു.ഡി.എഫ് പ്രവർത്തകരുടെ കൈയിൽ നിന്നും എതിർ സ്ഥാനാർത്ഥി എം.വി നികേഷ് കുമാറിനെ അപകീർത്തിപ്പെടുത്തുന്നതും വർഗീയ പ്രചരിപ്പിക്കുന്നതുമായ ലഘുലേഖകൾ കണ്ടെടുത്തെന്നായിരുന്നു സി.പി.എം ആരോപണം. പൊലീസ് മനോരമയുടെ വീട്ടിൽ നിന്ന് ഇവ കണ്ടെത്തിയിരുന്നു. എന്നാൽ സി.പി.എമ്മും പൊലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇതെന്നും മനോരമ പറയുന്നു.