കാഞ്ഞിരപ്പള്ളി : ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും കുറിപ്പെഴുതി വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. അതേസമയം യുവതിയുടെ ഭർത്താവ് കുറിപ്പ് കണ്ട് ഭയന്ന് ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ സാദിഖാണ് ഭാര്യ തൻസിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്.
ഭർത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഇരുപത്കാരിയായ തൻസി കാമുകനായ അജയകുമാറിനൊപ്പം ചേർത്തലയിലുള്ള ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കൾക്കൊപ്പം വിട്ടു. ഒരു ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് തൻസി അജയകുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഫോൺവിളികളിലൂടെ ഇവർ അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു.