kanjav

തിരുവനന്തപുരം: ഗവൺമെന്റ് നഴ്സിംഗ് കോളേജ് ഹോസ്‌റ്രലിൽ നിന്ന് മെഡിക്കൽ കോളേജ് പൊലീസ് അരക്കിലോ കഞ്ചാവ് പിടികൂടി. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയും എസ്. എഫ് ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗവുമായ ജഗിൽ ചന്ദ്രന്റെ ( 22) മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ കോടതി റിമാൻ‌ഡ് ചെയ്തു. വിദ്യാ‌ർത്ഥികൾക്കും മറ്റും വിൽക്കാൻ പാകത്തിൽ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചത്.

കഴിഞ്ഞ ദിവസവും കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ തുടർ‌ന്നുള്ള അന്വേഷണത്തിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത് കോളേജ് ഹോസ്റ്രലിലാണെന്ന് മനസ്സിലായത്. നിഖിൽ ചന്ദ്രനെ എസ്.എഫ് ഐ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. കഴിഞ്ഞ വർഷവും മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു.