sunni-mosque

കോഴിക്കോട്: മലപ്പുറം കക്കോവ് വലിയ ജുമുഅത്ത് പള്ളിയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ് പെട്ടിതട്ടിയെടുത്ത് ഓടിയ രണ്ട് പേരെ പൊലീസ് പിന്തുടർന്ന് പിടികൂടി. എ.പി സുന്നി വിഭാഗം പ്രവർത്തകരായ പുൽപ്പറമ്പിൽ ഹനീഫ, കുണ്ടിയോട്ട് അലി അക്‌ബർ എന്നിവരെയാണ് പിടികൂടിയത്. എന്നാൽ ഇവർ തട്ടിയെടുത്ത ബാലറ്റ് പെട്ടി കണ്ടെത്താനായിട്ടില്ല.

എ.പി - ഇ.കെ വിഭാഗം സുന്നികൾ തമ്മിലുള്ള സംഘർഷം കാരണം മൂന്ന് വർഷത്തോളമായി അടച്ചിട്ടിരുന്ന പള്ളിയിൽ കനത്ത പൊലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വഖഫ് ബോർഡിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് പള്ളി തുറക്കാനും തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചതോടെ പള്ളി തുറക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി.