തിരുവനന്തപുരം: ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ അവസ്ഥ തുടർന്നാൽ മണ്ഡലകാലം കലുഷിതമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണം വരുത്തണം. ചിത്തിര ആട്ടവിഷേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതിലൂടെ ആചാരലംഘനം നടന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷ ഭീഷണിയുള്ള തീർത്ഥാടന കേന്ദ്രമായി ശബരിമല മാറിയിരിക്കുന്നു. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.