crime

കണ്ണവം: മദ്രസയിൽ വിദ്യാർത്ഥികളായ 22 കുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. വയനാട് കെല്ലൂർ നാലാം മൈലിലെ ടി. അബ്ദുൾ നാസർ മൗലവി (48), കോഴിക്കോട് കൊടുവള്ളി കൊടുവൻമൂഴിയിലെ കെ.കെ അബ്ദുറഹ്മാൻ മൗലവി (44) എന്നിവരെയാണ് കണ്ണവം പൊലീസ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പടെ 22 കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ചൈൽഡ് ലൈനിന്റെ ഇടപെടലിനെ തുടർന്നാണ് പൊലീസ് മദ്രസ അദ്ധ്യാപകർക്കെതിരെ കേസെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.