''നിനക്ക് ഒന്നും പറ്റിയില്ലല്ലോ....""
സുമോ മുന്നോട്ടെടുക്കുന്നതിനിടയിൽ സ്പാനർ മൂസ ബൈക്കിൽ വന്നവനെ നോക്കി.
''എങ്ങനെ പറ്റാൻ? ആദ്യമല്ലല്ലോ നമുക്ക് ഇങ്ങനെയൊരു ഓപ്പറേഷൻ?"" അയാൾ ചിരിച്ചു. 'മോഷ്ടിച്ച ബൈക്കിന്റെ മുൻചക്രം വളഞ്ഞുപോയി. അത്രമാത്രം.""
റോഡിൽ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നുണ്ടായിരുന്നു.
മൂസ വേഗം കാറിനെ ഒഴിച്ച് സുമോ അവിടെ നിന്നു പായിച്ചു.
അതിനിടെ മുൻ ആഭ്യന്തരമന്ത്രി രാജസേനനെ വിളിച്ച് ഒരു കോഡു വാക്കിലൂടെ ദൗത്യം വിജയിച്ച കാര്യം പറഞ്ഞു.
സൈബർ സെല്ലുകാർക്കുപോലും മനസിലാകാത്ത വിധത്തിൽ രാജസേനൻ മറുപടി പറഞ്ഞു.
''എന്റെ മോന്റെ കല്യാണക്കാര്യമല്ലേ? പെണ്ണിന്റെ അച്ഛനുമായി എനിക്ക് നേരിൽ സംസാരിക്കണം.""
സ്പാനർ മൂസയ്ക്കു കാര്യം വ്യക്തമായി.
അരുണാചലത്തെ കാണുവാൻ രാജസേനൻ സാറ് വരുന്നുണ്ട്... അയാളുടെ ചുണ്ടിൽ ഒരു ചിരി മിന്നി.
********** ********
പത്ത് മണി.
പത്രം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയതേയുള്ളൂ വാസുദേവൻ.
വിജയ അല്പം മുമ്പാണു വന്നത്.
വാസുദേവൻ സിറ്റൗട്ടിലേക്കു കാൽ വച്ചതുംഒരു വാഹനത്തിന്റെ വെളിച്ചം ശരീരത്തു പതിഞ്ഞു.
അയാൾ തിരിഞ്ഞു നോക്കി.
പോലീസ്വാഹനത്തിനു മുകളിലെ ബീക്കൺ ലൈറ്റു കണ്ടു.
വാസുദേവൻ അവിടെത്തന്നെ നിന്നു.
പോലീസിന്റെ ഒരു ബൊലേറോ മുറ്റത്തേക്കു കയറി ബ്രേക്കിട്ടു.
അതിൽ നിന്ന് സി.ഐ അലക്സ് എബ്രഹാം ഇറങ്ങി. വാസുദേവന് അയാളെ അറിയാം.
''എന്താ സാർ ഈ രാത്രിയിൽ?""
''ജോലി ഇതായിപ്പോയില്ലേ വാസുവേട്ടാ?""
ചിരിച്ചുകൊണ്ട് സി.ഐ അടുത്തെി.
''വരൂ. നമുക്ക് അകത്തു കയറിയിരുന്ന് സംസാരിക്കാം.""
വാസുദേവനുംപിന്നാലെ സി.ഐയും അകത്തെത്തി.
വിജയയും ഇറങ്ങിവന്നു.
''ഇരിക്ക് സാറേ..."" വാസുദേവൻ സെറ്റിയിലേക്കു കൈ ചൂണ്ടി.
അലക്സ് എബ്രഹാം ഇരുന്നു.
എതിരെ വാസുദേവനും.
''സാറ ് രാത്രിയിൽ വന്നതിന്റെ കാരണം എനിക്കറിയാം. മോള് സാറിനെ വിളിച്ചുകാണും. അല്ലേ?""
ചോദിച്ചുകൊണ്ട് അയാൾ വിജയയെ ഒന്നു നോക്കി.
അവൾ തലകുനിച്ചു.
അലക്സ് എബ്രഹാം മൂളി.
''അവൾ പറഞ്ഞത് സത്യം തന്നെയാ സാറേ... സ്പാനർ മൂസയാണ് കരടി വാസുവിനെ കാണാനെത്തിയത്. ആ സമയം അയാളുടെ കയ്യിൽ ഒരു പെട്ടി ഉണ്ടായിരുന്നു.
വാസുദേവൻ തന്റെ സെൽഫോണിൽ നിന്ന് ഒരു ഫോട്ടോ സെലക്ടു ചെയ്ത് സി.ഐയെകാണിച്ചു.
സുമോയിൽ നിന്നിറങ്ങി കരടിവാസുവിന്റെ മുറ്റത്തേക്കു കയറുന്ന മൂസ.
വെളിച്ചം അല്പം കുറവാണെങ്കിലും ആ ചിത്രം വ്യക്തമാണ്.
''എന്റെ ഫോണിലേക്ക് ഇതൊന്ന് വാട്സ് ആപ്പിൽ അയയ്ക്കണം.""
അലക്സ് എബ്രഹാം പറഞ്ഞു നിർത്തിയ നിമിഷത്തിൽ അയാളുടെ ഫോൺ ശബ്ദിച്ചു.
അറ്റന്റു ചെയ്ത സി.ഐ അടുത്ത നിമിഷം പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു.
വാസുദേവന് അപകടം മണത്തു.
''എന്താ സാർ?"" ചോദിച്ചത് വിജയയാണ്.
''കണ്ണങ്കരയ്ക്ക് അടുത്തുവച്ച് എസ്.പി സാറിന് ഒരാക്സിഡന്റ്. പക്ഷേ സാറിനെ കാണാനില്ല. ആ വഴി വന്ന ഒരു സുമോയിലേക്ക്എടുത്തുകയറ്റുന്നത് കണ്ടുവെന്ന് ആ വഴി വന്ന മറ്റ് ഡ്രൈവറന്മാരുടെ മൊഴിയുണ്ട്.""
വിജയയുടെ തലച്ചോറിൽ ഒരു മിന്നൽ പാഞ്ഞു.
അവർ എന്തോ പറയാൻ ഭാവിക്കുമ്പോഴേക്കും 'ഞാൻ പിന്നെ വരാം" എന്നറിയിച്ച് സി.ഐ പുറത്തക്കു പാഞ്ഞുകഴിഞ്ഞു.
മിന്നൽ വേഗത്തിൽ ബൊലേറോ കുതിച്ചുപോയി....
''അത്അയാൾ തന്നെ... ആ സുമോയിൽ ഉണ്ടായിരുന്ന ആൾ...""
വിജയ പിറുപിറുത്തു.
വാസുദേവൻ മകൾക്കു നേരെ തിരിഞ്ഞു.
''ആര്?""
സ്പാനർ മൂസ.""
വാസുദേവൻ അന്ധാളിച്ചു.
ഒട്ടും സമയം കളയാതെ വിജയ തന്റെ മുറിയിലേക്ക് ഓടി.
തിടുക്കത്തിൽ ഫോൺ എടുത്ത് 'റെഡ്" ഗ്രൂപ്പിലേക്ക് ഒരു മെസേജ് സെന്റു ചെയ്തു.
ആ നേരത്ത്....
പത്തനംതിട്ടയിൽ 'ചുട്ടിപ്പാറ"യ്ക്കു മുകളിൽ ഉണ്ടായിരുന്നു സ്പാനർ മൂസ. നിർത്തിയിട്ട സുമോയിൽ നിന്ന്അയാൾ ഒരു ചാക്കുകെട്ടുകണക്കെ എസ്.പി അരുണാചലത്തെ വലിച്ചു പുറത്തിട്ടു....
അങ്ങുതാഴെ സബ് ജയിൽ മുകളിൽ നിന്നു കണ്ടു...